Turkey permits Muslim police women to wear headscarf

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ വനിതാ പൊലീസിന് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി. പൊലീസ് തൊപ്പിയുടെ താഴെ യൂണിഫോമിന്റെ നിറമുള്ളതും അലങ്കാരമില്ലാത്തതുമായ ശിരോവസ്ത്രം വസ്ത്രം ധരിക്കാനാണ് അനുമതി നല്‍കിയത്.

ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഗസറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയും ശിരോവസ്ത്ര നിരോധം എടുത്ത് കളയുന്നതിന് സര്‍ക്കാര്‍ വൃത്തങ്ങളില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.

തുര്‍ക്കി സര്‍വകലാശാലകളില്‍ നിലനിന്നിരുന്ന ശിരോവസ്ത്ര നിരോധം 2010ല്‍ സര്‍ക്കാര്‍ എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ 2013ല്‍ സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളിലും 2014ല്‍ ഹൈസ്‌കൂളിലും ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

Top