Baloch people raise Indian flag in Germany during protest

ബെര്‍ലിന്‍: കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി പ്രചാരണങ്ങള്‍ നടത്തുന്ന പാകിസ്ഥാന് തിരിച്ചടിയുമായി ജര്‍മനിയില്‍ കഴിയുന്ന ബലൂച് സ്വദേശികള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ഇന്ത്യന്‍ പതാകയുമേതി പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ജര്‍മനിയിലേക്ക് നാടുകടത്തപ്പെട്ട നിരവധി ബലൂച് സ്വദേശികള്‍ നിരത്തിലിറങ്ങി.

കശ്മീര്‍ പ്രശ്‌നത്തില്‍ ലോക രാജ്യങ്ങളുടെ പിന്തുണ നേടാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാര്‍ലമെന്റിലെ 22 അംഗങ്ങളെ നിയമിച്ചതിന് പിന്നാലെയാണ് ജര്‍മനിയിലെ ലെയ്പ്‌സിംഗ് പട്ടണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടുള്ള റാലി നടന്നിരിക്കുന്നത്.

‘ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കുന്നു. അദ്ദേഹത്തിനോട് നന്ദിയുണ്ട്. അദ്ദേഹം ഞങ്ങളോട് മനുഷ്യത്വം കാണിച്ചു. ബലൂചുകള്‍ ജിവിക്കുന്നിടം കണ്ടെത്തി ഉപദ്രവിക്കുകയാണ് പാകിസ്ഥാന്‍.’ റാലിയില്‍ പങ്കെടുത്ത ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ബലൂചിസ്ഥാന്‍ സിന്ദാബാദ്, മോദിജി മുന്നോട്ടു പോകട്ടെ എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു കേട്ടു.

Top