gilgistanies invite the Center for expat meeting in india

ന്യൂഡല്‍ഹി: ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് ഗില്‍ഗിത്ബല്‍തിസ്താനില്‍ നിന്നുള്ളവരെ ക്ഷണിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയില്‍.

സ്വന്തം പ്രവാസി സമൂഹത്തിന്റെ ഭാഗമായി ഗില്‍ഗിത്ബല്‍തിസ്താന്‍ പ്രദേശത്തുള്ളവരെ ഇന്ത്യ പരിഗണിക്കുന്നുവെന്ന സന്ദേശമാണ് ഈ ക്ഷണംകൊണ്ട് അര്‍ഥമാക്കുന്നത്.

കശ്മീരിലെ ഹുര്‍റിയത് നേതാക്കളുമായി പാകിസ്താന്‍ ബന്ധം പുലര്‍ത്തുന്നതുപോലെ, ഈ മേഖലയിലെ പ്രവാസി സമൂഹവുമായി ഇന്ത്യയും ബന്ധം വെക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.

പാക് അധീന കശ്മീരും ഗില്‍ഗിത്ബല്‍തിസ്താനും ജമ്മുകശ്മീരിന്റെ ഭാഗമാണെന്ന വിഷയം നയതന്ത്ര തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് പശ്ചാത്തലം.

മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ഇതുവഴി ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഭരണകൂടം കാലങ്ങളായി അവഗണിക്കുന്ന കൂട്ടരാണ് തങ്ങളെന്ന് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഗില്‍ഗിത്ബല്‍തിസ്താന്‍ പ്രവാസികള്‍ക്ക് പരാതിയുണ്ടെന്ന് പുതിയ നീക്കത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നു.

എന്നാല്‍, ഇന്ത്യ-പാക് ബന്ധങ്ങള്‍ കൂടുതല്‍ മോശമാക്കാനാണ് നടപടി വഴിവെക്കുകയെന്ന് ഒരു വിഭാഗം നയതന്ത്രജ്ഞര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top