heavy rain fall in madhyaprdesh; 15 dead

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേര്‍ മരിച്ചു. മേഖലയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിന്റെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സൈന്യത്തിന്റെ സഹായം തേടുന്ന കാര്യം ആലോചനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രഹാത്ഗഡില്‍ വീട് തകര്‍ന്ന് ഒരുകുടുംബത്തിലെ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സത്‌നാ ജില്ലയിലെ സാഗറില്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുടുംബങ്ങള്‍ താമസിച്ച മൂന്നു നില കെട്ടിടമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. നാലു പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിരുന്നു.

Top