airtel 4g data pack

മുംബൈ: ഏയര്‍ടെല്‍ 1ജിബി നിരക്കില്‍ 10 ജിബി 4ജി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. എന്നാല്‍ എല്ലാര്‍ക്കും ഇല്ല, സാംസങ്ങിന്റെ ഗ്യാലക്‌സി ജെ സീരിയസ് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍.

ഗ്യാലക്‌സി ജെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയ്ക്കാണ് 10 ജിബി നെറ്റ് ലഭിക്കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫറിന് വേണ്ടി ഗ്യാലക്‌സി ജെ ഉപയോക്താക്കള്‍ www.offers.airtel.com എന്ന സൈറ്റില്‍ പുതിയ ഗ്യാലക്‌സി ജെ ഫോണ്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.

ഇതിന് പുറമേ അടുത്തുള്ള ഏയര്‍ടെല്‍ റീടെയിലില്‍ നിന്നും ഓഫര്‍ അപ്‌ഡേറ്റ് ചെയ്യാം. സാംസങ്ങ് ജെ സീരിയസുമായി സഹകരിച്ച് ഈ ഓഫര്‍ നടപ്പിലാക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നാണ് ഏയര്‍ടെല്‍ ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് അജയ് പുരി മാധ്യമങ്ങളോട് പറഞ്ഞത്.

അടുത്തിടെ ഏയര്‍ടെല്ലിന്റെ ഡിടിഎച്ച് സേവനങ്ങള്‍ പോലുള്ള സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് 5ജിബി ഫ്രീ ബ്രോഡ്ബാന്റ് ഓഫറുമായി ഏയര്‍ടെല്‍ രംഗത്തെത്തിയിരുന്നു.

Top