918 സ്‌പൈഡറിന്റെ ഉത്പാദനം പോര്‍ഷെ അവസാനിപ്പിച്ചു

2010ലെ ജനീവ ഓട്ടോ ഷോയില്‍ ഒരു കോണ്‍സെപ്റ്റ് കാര്‍ ആയി അവതരിക്കുകയും 2013 സെപ്റ്റംബറില്‍ പ്രൊഡക്ഷന്‍ മോഡലായി ഉത്പാദനം തുടങ്ങുകയും ചെയ്ത 918 സ്‌പൈഡറിന്റെ ഉത്പാദനം പോര്‍ഷെ അവസാനിപ്പിച്ചു.

918ന്റെ 918ാമത്തെ യൂണിറ്റായിരുന്നു ജൂണ്‍ രണ്ടാം വാരത്തില്‍ സ്റ്റ്ട്ഗാര്‍ട്ട് സഫന്‍ഹൗസനിലെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയത്.

918 ഒരു സൂപ്പര്‍ കാറാണ്, അതൊരു പ്ലഗ്ഇന്‍ ഇലക്ട്രിക് ഹൈബ്രിഡ് കാറും കൂടിയാണ്. 4.6 ലിറ്റര്‍ വി8 എഞ്ചിന്റെ 605 എച്ച്.പി.യുടെ കൂടെ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ കൂടി ചേര്‍ന്നാല്‍ മൊത്തം 887 എച്ച്.പി. കരുത്ത്, പൂജ്യത്തില്‍ നിന്ന് 100ലെത്താന്‍ കഷ്ടിച്ച് 2.5 സെക്കന്‍ഡ്, 340 കിലോമീറ്റര്‍ ടോപ് സ്പീഡും.

അമേരിക്കയില്‍ 84500 ഡോളറായിരുന്നു 5.37 കോടി രൂപഈ വണ്ടിയുടെ വില. 918 സ്‌പൈഡറിന്റെ ഉത്പാദനം അവസാനിപ്പിച്ചെങ്കിലും ആ വാഹനത്തിലൂടെ അവതരിപ്പിച്ച സാങ്കേതികവിദ്യകള്‍ പുതുമോഡലുകളിലൂടെ കൂടുതല്‍ ഉജ്വലമായി തുടരുമെന്ന് പോര്‍ഷെ വാഗ്ദാനം നല്‍കുന്നുണ്ട്.

Top