police consable dead in delhi

Postmortem

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാഹബാദില്‍ സ്ത്രീയുടെ ബാഗ് തട്ടിയെടുത്ത് ഓടിയ കള്ളന്മാരെ പിന്തുടരുന്നതിന് ഇടയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിയേറ്റു മരിച്ചു.

ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. ആനന്ദ് എന്ന പൊലീസുകാരനാണ് കള്ളന്മാരുടെ വെടിയേറ്റ് മരിച്ചത്. നെഞ്ചില്‍ വെടിയേറ്റ ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തലസ്ഥാനത്തെ തെരുവുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം നടന്നത്

Top