Airlander 10 World 39 s largest aircraft

ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന വിശേഷണമുള്ള എയര്‍ലാന്റ് 10ന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ബ്രിട്ടീഷ് കമ്പനിയായ ഹൈബ്രിഡ് വെഹിക്കിള്‍സാണ് ‘ഫ്‌ളയിംഗ് ബം’ എന്നു വിളിപ്പേരുള്ള വിമാനമിറക്കിയത്.

സെന്‍ട്രല്‍ ലണ്ടനിലെ കാര്‍ഡിങ്ടണ്‍ വ്യോമത്താവളത്തില്‍ നിന്ന് നൂറുകണക്കിനാളുകളുടെ ഹര്‍ഷാരവത്തോടെയാണ് വിമാനത്തിന്റെ ആദ്യ പറക്കല്‍ നടത്തിയത്.
Untitled-1
അഞ്ചുവര്‍ഷം നീണ്ട നിര്‍മാണത്തിനൊടുവിലാണ് എയര്‍ലാന്റര്‍ 10 ആകാശത്തിലേക്കുയര്‍ന്നത്.

സൈനിക ആവശ്യങ്ങള്‍ക്കായിട്ടാണ് മുഖ്യമായും ഈ വിമാനം വികസിപ്പിച്ചിരിക്കുന്നത്.

92 മീറ്റര്‍ നീളവും 26മീറ്റര്‍ ഉയരവുമുള്ള എയര്‍ലാന്ററിന് ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിര്‍വഹിക്കാന്‍ കഴിയും.

യാത്രാവിമാനങ്ങളെക്കാള്‍ നീളമേറിയതും അതേസമയം മലിനീകരണം കുറഞ്ഞതുമായ ഈ വിമാനത്തിന് നാല് എന്‍ജിനുകളാണ് കരുത്തേകുന്നത്.

സാധാരണ വിമാനത്തേക്കാളും കുറവ് ഇന്ധനം മതിയെന്നു മാത്രമല്ല ഹെലികോപ്ടറിനേക്കാളും പ്രകൃതിസൗഹൃദവുമാണിത്.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ 16,000അടി ഉയരം വരെ പറക്കാന്‍ ഈ വിമാനത്തിനാകും.
Untitled-1
വെക്ട്രാന്‍ എന്ന ദൃഢമായ ലിക്വിഡ് ക്രിസ്റ്റല്‍ പോളിമര്‍ കൊണ്ടാണ് വിമാനത്തിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.

ഹീലിയം നിറച്ചിട്ടുള്ള ഈ വിമാനത്തിന് ബലൂണ്‍ പോലെ വായുവില്‍ പൊങ്ങിനില്‍ക്കുന്നതിന് സാധിക്കും.

ഹീലിയം നിറച്ചതിനാല്‍ അഞ്ച് ദിവസം വരെ ഈ വിമാനത്തിന് ആകാശത്ത് തങ്ങി നില്‍ക്കാന്‍ സാധിക്കും. മാത്രമല്ല ഹൈഡ്രജനെ അപേക്ഷിച്ച് ഹീലിയത്തിന് തീപിടിക്കാനുള്ള സാധ്യതയും കുറവാണ്.

മറ്റ് വിമാനങ്ങളെപ്പോലെ പറന്നുയരാനും ഏത് ഭൂപ്രദേശത്ത് വേണമെങ്കിലും ലാന്റ് ചെയ്യത്തക്ക വിധത്തിലാണ് ഇതിന്റെ രൂപഘടന.

നിലവില്‍ എയര്‍ലാന്റ് 10 വിമാനത്തെ സിവില്യന്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായിട്ടായിരിക്കും മുഖ്യമായും ഉപയോഗപ്പെടുത്തുക.
Untitled-1
2018 ഓടുകൂടി ഇത്തരത്തില്‍ 48ഓളം ആളുകളെ വഹിക്കാന്‍ ശേഷിയുള്ള 12 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

വലിയ മെഷിനുകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഉയര്‍ത്തിക്കൊണ്ട് പോകാനും ഈ വിമാനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കുറഞ്ഞ ഇന്ധനത്തില്‍ മറ്റ് വിമാനങ്ങളേക്കാള്‍ 10 മെട്രിക് ടണ്‍ കാര്‍ഗോ വഹിക്കാനുള്ള ശേഷി എയര്‍ലാന്ററിന് ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

സേഫ് ലാന്റിംഗ്, ടേക്ക് ഓഫ്, സ്പീഡ് വര്‍ധിപ്പിച്ചുള്ള പറക്കല്‍ എന്നിവയൊക്കെയാണ് ആദ്യ പറക്കലില്‍ പരിശോധിക്കപ്പെട്ടത്.

500 അടി ഉയരത്തില്‍ 35 നോട്ട് വേഗത്തിലായിരുന്നു എയര്‍ലാന്ററിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്.

Top