sreenivasan statement

കൊച്ചി:കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറിന് ഒരു കൃഷിക്കാരന്റെ മനസുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍.

അടിസ്ഥാനപരമായി അദ്ദേഹം ഒരു കൃഷിക്കാരനായതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട് ശ്രീനിവാസന്‍ പറഞ്ഞു.

ഇന്ന് ചിങ്ങം ഒന്ന് കാര്‍ഷിക ദിനത്തില്‍ വിഷമയമായ പച്ചകറി ഒഴിവാക്കി സംശുദ്ധമായ ഭക്ഷണം കഴിക്കാന്‍ ഏല്ലാവരും ഉറച്ച തീരുമാനമെടുക്കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

തമിഴ്‌നാടടക്കം വിവിധ സ്ഥലങ്ങളില്‍ നിന്ന് വിഷ പച്ചക്കറി ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിലാണ് താന്‍ കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Top