Father of man who harassed Prez’s daughter apologises

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ചായളുടെ പിതാവ് മാപ്പ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ക്ഷമാപണവുമായെത്തിയത്. തന്റെ മകന്‍ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന്
പിതാവ് വ്യക്തമാക്കിയതായി ശര്‍മ്മിഷ്ഠ മുഖര്‍ജി ഫേസ്ബുക്കില്‍ കുറിച്ചു.

പിതാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.പക്ഷെ അദ്ദേഹം ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വക്താവാണെന്ന് ശര്‍മ്മിഷ്ഠ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

തനിക്ക് ഫേസ്ബുക്കില്‍ നിരന്തരം അശ്ലീല മെസ്സേജുകള്‍ അയച്ച പാര്‍ഥ മണ്ഡാള്‍ എന്നയാളുടെ പ്രൊഫൈല്‍ അടക്കമുള്ളവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്താണ് ശര്‍മ്മിഷ്ഠ മുഖര്‍ജി രംഗത്തെത്തിയത്.

ഇത്തരത്തില്‍ മെസേജ് അയച്ചായളെ ബ്ലോക്ക് ചെയ്ത് തനിക്ക് ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഇവരുടെ സ്വഭാവം പുറത്തുകൊണ്ടു വരാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ശര്‍മ്മിഷ്ഠ പറയുന്നു.

Top