milokil murder; Police defended the tramp

വാഷിങ്ടണ്‍: അമേരിക്കയിലെ മിലോക്കില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്.

രാജ്യത്തെ ജനത നിയമങ്ങള്‍ അനുസരിക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ട്രംപ് പറഞ്ഞു.

മിലോക്കിലെ പൊലീസ് സംഘത്തെ കണ്ടതിനുശേഷം ഫോക്‌സ് ന്യുസിനോടാണ് ട്രംപ് പൊലിസിന്റെ പ്രവര്‍ത്തിയെ ന്യായികരിച്ച് സംസാരിച്ചത്. അതിനുശേഷം മിലോക്കില്‍ നടന്ന റാലിയെയും ട്രംപ് അഭിസംബോധന ചെയ്തു.

23 വയസ്സുകാരനായ സില്‍വില സ്മിത്തിനെയാണ് മിലോക്ക് പൊലീസ് കൊലപ്പെടുത്തിയത്. സ്മിത്തിന്റെ മരണത്തില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വിഭാഗങ്ങള്‍ വ്യാപക പ്രതിഷധം ഉയര്‍ത്തുന്നുണ്ട്.

അനധികൃതമായി തോക്ക് കൈവശം വെച്ചതിനും അത് ഉപേക്ഷിക്കാന്‍ തയാറകത്തതിനാലുമാണ് സ്മിത്തിനെ വെടിവെച്ചു കൊന്നതെന്നാണ് പൊലീസിന്റെ ന്യായീകരണം.

മിലോക്കില്‍ ചൊവഴ്ച്ച നടന്ന റാലിക്കു മുന്‍പ് രാജ്യത്തെ ആഫ്രിക്കന്‍അമേരിക്കന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം പൊലീസിന്റെ അലംഭാവമാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

Top