91 missing landside in china

ബെയ്ജിങ്: തെക്കന്‍ ചൈനയിലെ ഷെന്‍ഷാന്‍ നഗരത്തില്‍ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 91 പേരെ കാണാതായി. ലിയുക്ഷി വ്യവസായപാര്‍ക്ക് ഉള്‍പ്പെടെ 33 കെട്ടിടങ്ങള്‍ പൂര്‍ണമായി മണ്ണിനടിയിലായതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇവയ്ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴുപേരെ രക്ഷപ്പെടുത്തി. കാണാതായവരില്‍ 59 പുരുഷന്‍മാരും 32 സ്ത്രീകളുമാണ്. 900 പേരെ അപകടമേഖലയില്‍നിന്ന് രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ലി ലെയ്കാങ് പറഞ്ഞു.

സമീപത്തെ കുന്ന് ഇടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദി ബെയ്ജിങ് യൂത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. രണ്ടുവര്‍ഷമായി അശാസ്ത്രീയമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണെടുത്തതാണ് ദുരന്തകാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Top