ടോയോട്ടയുടെ ആഡംബര എം.പി.വി വെല്‍ഫയര്‍ ഫെബ്രുവരിയിലെത്തും; വില 90 ലക്ഷം

മെഴ്‌സിഡെസ് ബെന്‍സിന്റെ വി ക്ലാസിന് വെല്ലുവിളിയുയര്‍ത്തി ടോയോട്ടയുടെ ആഡംബര എം.പി.വി വെല്‍ഫയര്‍. വാഹനം ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. 90 ലക്ഷമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എം.പി.വിയുടെ വിലയെന്നാണ് സൂചന.

സി.ബി.യു യുണിറ്റായിട്ടായിരിക്കും വെല്‍ഫയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. ക്രോമില്‍ പൊതിഞ്ഞ മുന്‍വശമാണ് എസ്.യു.വിക്ക് ടോയോട്ട നല്‍കിയിരിക്കുന്നത്. സ്ലീക്കി എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫയറിന്റെ ഹൃദയം. 178 ബി.എച്ച്.പി കരുത്തും 235 എന്‍.എം ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുക. ഇ-സി.വി.ടി യൂണിറ്റാണ് ട്രാന്‍സ്മിഷന്‍. ഷാര്‍പ് കാരക്ടര്‍ ലൈനുകളും വീല്‍ ആര്‍ച്ചുകളും അലോയ് വീലുകളും ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന സ്ലൈഡ് ഡോറുകളും എം.പി.വിയുടെ പ്രത്യേകതയാണ്.

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റെ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ സ്‌ക്രീന്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

Top