Sedition Case Against Amnesty India After Slogan-Shouting At Kashmir Debate

ബംഗളുരു: ബംഗളുരുവിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിനെതിരെ ബംഗളുരു പൊലീസ് രാജ്യദ്രാഹ കുറ്റത്തിന് കേസെടുത്തു.

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രതിനിധിയാണ് ഒന്നാം പ്രതി. മറ്റുള്ളവരെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

നിയമ വിദഗ്ദ്ധരുടെ അഭിപ്രായം കേട്ടശേഷം പരാതിക്കാരന്‍ നല്‍കിയ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധികളെയും പരിപാടിയില്‍ പങ്കെടുത്തവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പരിപാടിക്കിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും ഇന്ത്യ സൈന്യത്തിനെതിരായ മുദ്രാവാക്യങ്ങളും മുഴക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തകരുന്ന കുടുംബങ്ങള്‍ എന്ന പരിപാടി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ അവസാന ഘട്ടത്തിലാണ് അതില്‍ പങ്കെടുത്തവര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചത്.

അതേസമയം, മൗലിക അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ബോധമില്ലാത്തവരാണ് കേസെടുത്തതെന്ന് ആംനെസ്റ്റി ഇന്ത്യ പ്രതികരിച്ചു.

Top