Rohit Vemula’s mother to participate in the Una Dalits rally

ഗുജറാത്ത്: ഉനയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പതാകയുയര്‍ത്തി.

ഗോരക്ഷാപ്രവര്‍ത്തകര്‍ നാല് ദളിതരെ കാറില്‍ കെട്ടിയിട്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് ദേശീയശ്രദ്ധ ആകര്‍ഷിച്ച പട്ടണമാണ് ഗുജറാത്തിലെ ഉന. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചു.
una-rali
സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനും പാവപ്പെട്ടരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഇന്ന് നടത്തിയ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇത്തരം വാഗ്ദാനങ്ങള്‍ കേട്ട് തങ്ങള്‍ക്ക് മടുത്തിരിക്കുന്നു എന്നാണ് യുനയില്‍ തടിച്ചുകൂടിയ ജനാവലി പറഞ്ഞത്‌.

ഗുജറാത്ത് മോഡല്‍ വികസനത്തെ തകര്‍ത്തെറിഞ്ഞത് ഇവിടത്തെ ജനങ്ങളാണെന്ന് റാലിയെ അഭിസംബോധന ചെയ്യവെ കനയ്യകുമാര്‍ പറഞ്ഞു.

Top