983 railway stations to get CCTV cameras under Nirbhaya Fund

ന്യൂഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി രാജ്യത്തെ 983 റെയില്‍വേ സ്‌റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം രാജ്യസഭയില്‍ പറഞ്ഞു.

നിര്‍ഭയ ഫണ്ടിന്റെ കീഴിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയിന്‍ സഭയില്‍ വ്യക്തമാക്കി. ഫണ്ടിന്റെ ലഭ്യത അനുസരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഇതു കൂടാതെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകളും 344 സ്‌റ്റേഷനുകളില്‍ സ്ഥാപിക്കും. സി.സി.ടി.വി ക്യാമറകള്‍ റെയില്‍വേയിലെ ശുചീകരണ തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം സോണല്‍ ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

Top