Taliban plans attack at borders with India, warns Pakistani agency

ഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ താലിബാന്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. വാഗാ അതിര്‍ത്തിയില്‍ ഭീകരാക്രമണം ഉണ്ടാകാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ വാഗാ അതിര്‍ത്തിയിലെ പരേഡിന് നേരെ ഭീകരാക്രമമുണ്ടായേക്കും. തെഹ്രീക് ഇതാലിബാന്‍, ഫസലുള്ള ഗ്രൂപ്പാണ് ആക്രമത്തിന് തയ്യാറെടുക്കുന്നതെന്നും പാകിസ്ഥാന്‍ ഭീകരവിരുദ്ധ അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അപ്രതീക്ഷിതമായ ആക്രമണങ്ങളെ നേരിടാന്‍ അതിര്‍ത്തിയിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷ വേണമെന്ന് പാകിസ്ഥാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

പഞ്ചാബ് ആഭ്യന്തര മന്ത്രാലയത്തിനാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ച് കത്ത് കൈമാറിയിരിക്കുന്നത്.

അതേസമയം 14ആം തീയതി സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന പാകിസ്ഥാനിലും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Top