ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് സെഡാന്റെ 9,000 യൂണിറ്റുകള്‍ ഇന്ത്യൻ നിരത്തുകളിൽ ഇറക്കിയെന്ന് കമ്പനി

വര്‍ഷം ജൂണില്‍ പുറത്തിറക്കിയ മിഡ്-സൈസ് സെഡാന് 4,000-ലധികം പ്രീ-ബുക്കിംഗുകളോടെ മികച്ച പ്രതികരണം ലഭിച്ചത് ഒരു തുടക്കം മാത്രമായിരുന്നു.

ഔദ്യോഗികമായി അവതരിപ്പിച്ച്‌ നാല് മാസത്തിനുള്ളില്‍ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിന്റെ ഡെലിവറി 9,000 യൂണിറ്റുകള്‍ കടന്നതായി കമ്പനി അറിയിച്ചു. നിലവില്‍ 11.32 ലക്ഷം മുതല്‍ 18.42 ലക്ഷം വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

പുതിയ ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസിനും ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയും കളത്തില്‍ എത്തിയതോടെ വില്‍പ്പനയുടെ കാര്യത്തിലും ജര്‍മന്‍ ബ്രാന്‍ഡ് ഏറെ മുന്നോട്ടുകുതിക്കുകയാണ്. 2022 സെപ്റ്റംബറില്‍ 4,103 യൂണിറ്റുകളാണ് കമ്പനി മൊത്തം വിറ്റഴിച്ചിരിക്കുന്നത്.

അതായത് പോയ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ 60 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയെന്ന് സാരം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ് പുതിയ വെര്‍ട്ടിസ് സി-സെഗ്മെന്റ് സൊഡാന്‍.

ആദ്യത്തേത് ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിയായിരുന്നു. സ്പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും കടമെടുത്താണ് വെര്‍ട്ടിസിനെയും അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യ-നിര്‍ദ്ദിഷ്ട MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്.

 

Top