90 days-unlimited-4G data pack-airtel

airtel

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയിലേക്ക് ഉപഭോക്താക്കള്‍ ഒഴുകുന്നതിനു തടയിടാന്‍ 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ നല്‍കുന്ന പുതിയ പദ്ധതി എയര്‍ടെല്‍ പ്രഖ്യാപിച്ചു.

നിലവിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 1,495 രൂപയുടെ പാക്കേജ് സ്വന്തമാക്കി ഈ ഓഫര്‍ നേടാം. പുതിയ ഉപഭോക്താക്കള്‍ 1,494 രൂപ നല്‍കിയാല്‍ മതി.

ഉപഭോക്താക്കള്‍ക്ക് ഫ്രീ സിമ്മിലൂടെ ആജീവനാന്തം സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകളും 90 ദിവസത്തേക്ക് സൗജന്യമായി അണ്‍ലിമിറ്റഡ് 4ജിയും വാഗ്ദാനം ചെയ്താണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വിപണിയിലെത്തിയത്.

റിലയന്‍സ് ജിയോയുടെ ഓഫര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നിവയുള്‍പ്പെടെ പ്രമുഖ ടെലകോം കമ്പനികള്‍ ഡാറ്റാ നിരക്ക് 67 ശതമാനം വരെ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു

Top