9 -years; highcourt reached 4.671 habeas corpus petitions

തിരുവനന്തപുരം: ഒന്‍പതു വര്‍ഷത്തിനിടെ കേരള ഹൈക്കോടതിയിലെത്തിയത് 4,671 ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍. പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ഇതിലധികവും.

കേരളത്തിലെ ഇസ്‌ലാമിക് സ്റ്റേറ്റ് സാന്നിധ്യം അന്വേഷിക്കുന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്നു ഹേബിയസ് സമര്‍പ്പിച്ച ചില കേസുകള്‍ പ്രത്യേകമായി അന്വേഷിക്കുന്നുണ്ട്.

2012ലാണ് ഏറ്റവുമധികം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്കായി എത്തിയത്. 651 എണ്ണം. അതിനുശേഷം ഹര്‍ജികളുടെ എണ്ണം ഓരോ വര്‍ഷവും കുറയുന്നതായാണു ഹൈക്കോടതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ജൂണ്‍മാസം വരെ ഹൈക്കോടതിയിലെത്തിയത് 235 ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളാണ്.

Top