ചത്തീസ്ഗഡില്‍ 9 വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ

റായ്പൂര്‍ : ചത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ജൂണ്‍ ആഞ്ച്, ആറ് തീയതികളിലായാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിയായ 20 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മധ്യപ്രദേശ് സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിക്കെതിരെ പോക്സോ വകുപ്പും ഐപിസി വകുപ്പുകളുമടക്കം ചുമത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Top