ആശുപത്രി അധികൃതരുടെ കടുംപിടുത്തം ; ചികിത്സ വൈകിയതിനാല്‍ 9 വയസ്സുകാരി മരിച്ചു

പാറ്റ്‌ന: ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പാറ്റ്‌ന എയിംസില്‍ പെണ്‍കുട്ടിക്ക്‌ ദാരുണാന്ത്യം.

റോഷന്‍ കുമാരിയെന്ന ഒമ്പതുവയസുകാരിയാണ് ആശുപത്രി അധികൃതരുടെ കടുംപിടുത്തം മൂലം മരണത്തിന് കീഴടങ്ങിയത്.

റോഷന്റെ മരണം സംഭവിക്കുമ്പോള്‍ പിതാവ് റാംബാലക് ഒ.പിയില്‍ പേര് നല്‍കാന്‍ ക്യൂവിലായിരുന്നു.

ആറുദിവസമായി തുടരുന്ന കടുത്ത പനിയെ തുടര്‍ന്നാണ് റോഷന്‍ കുമാരിയെ റാംബാലക് എയിംസിലേക്ക് കൊണ്ടുവന്നത്.

എന്നാല്‍ റജിസ്‌ട്രേഷന്‍ കാര്‍ഡില്ലാതെ ഒ.പി വിഭാഗത്തിള്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

കുട്ടിക്ക് കടുത്ത പനിയെന്ന് പറഞ്ഞെങ്കിലും ക്യുവില്‍ നില്‍ക്കാനായിരുന്നു മറുപടി.

ക്യൂവില്‍ നിന്ന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ കാത്തു നില്‍ക്കാതെ റോഷന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ലക്കിസാരെ ജില്ലയിലെ കാജിറ വില്ലേജില്‍ കൂലി തൊഴിലാളിയാണ് റംബാലക്.

ആംബുലന്‍സ് അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന്‌ അടുത്ത ഓട്ടോറിക്ഷ സ്റ്റാന്റ് വരെ 4 കിലോ മീറ്ററോളം മൃതദേഹം തോളിലെടുത്താണ് എത്തിച്ചത്.

Top