ഇ​റാ​ക്ക്-​സി​റി​യ അ​തി​ർ​ത്തി​യി​ൽ ഒമ്പതു ഗ്രാ​മ​ങ്ങ​ൾ ഐ​എ​സി​ൽ നി​ന്ന് തി​രി​ച്ചു പി​ടി​ച്ചു

മൊ​സൂ​ൾ: ഇ​റാ​ക്ക്-​സി​റി​യ അ​തി​ർ​ത്തി​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്റെ അ​ധീ​ന​ത​യി​ലു​ണ്ടാ​യി​രു​ന്ന ഒ​മ്പ​തു ഗ്രാ​മ​ങ്ങ​ൾ ഇ​റാ​ക്കി പാ​രാ​മി​ലി​ട്ട​റി സേ​ന​യാ​യ അ​ൽ ഷാ​ബി തി​രി​ച്ചു​പി​ടി​ച്ചു.

സൈ​ന്യ​ത്തി​ന്റെ ഹെ​ലി​കോ​പ്റ്റ​ർ ഗ​ണ്‍​ഷി​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​യി​രു​ന്നു അ​ൽ ഷാ​ബി​യു​ടെ പോ​രാ​ട്ടം.

ബാ​ജ് ന​ഗ​ര​ത്തിന്റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തു​ള്ള ഗ്രാ​മ​ങ്ങ​ളാ​ണ് ഭീ​ക​ര​രി​ൽ നി​ന്ന് തി​രി​ച്ചു​പി​ടി​ച്ച​ത്. ഗ്രാ​മ​ങ്ങ​ൾ തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ 35 ഐ​എ​സ് ഭീ​ക​ര​രെ സേ​ന വ​ധി​ച്ചു.

ഗ​ണ്‍​ഷി​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ലു ചാ​വേ​ർ കാ​ർ ബോം​ബു​ക​ൾ ത​ക​ർ​ത്ത​താ​യും സേ​ന പ്ര​സ്താ​വ​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Top