അഫ്ഗാൻ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ 9 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

Afghanistan

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ 9 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. പതിനെട്ടോളം ഭീകരർക്ക് പരുക്കേറ്റു. തെക്കൻ ഹെൽമന്ദ് പ്രവിശ്യയിലാണ് നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ആക്രമണം നടത്തിയത്.

കലാപകാരികൾക്കെതിരെ പ്രവിശ്യയിലെ ഗാരെസ്മീർ ജില്ലയിൽ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഓപ്പറേഷൻ ആരംഭിച്ചത് . മൂന്നു താലിബാൻ കമാൻഡർമാരെയും സേന അറസ്റ്റ് ചെയ്തു. ഓപ്പറേഷനിൽ നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top