കസ്റ്റഡി മരണം: 9 പൊലീസ് ഉദ്യോഗസ്ഥർ പ്രതികൾ

crime

ടുക്കി: നെടുങ്കണ്ടത്തെ കുമാറിന്റെ (രാജ്കുമാർ–49) കസ്റ്റഡിമരണക്കേസിൽ ഒന്നാം പ്രതി സബ് ഇൻസ്പെക്ടർ കെ. എ.സാബു അടക്കം 9 ഉദ്യോഗസ്ഥർക്കെതിരെ സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചു.

എഎസ്ഐ സി.ബി.റെജിമോൻ, പൊലീസ് ഡ്രൈവർമാരായ സിപിഒ പി.എസ്.നിയാസ്, സീനിയർ സിപിഒ സജീവ് ആന്റണി, ഹോം ഗാർഡ് കെ.എം.ജയിംസ്,സീനിയർ സിപിഒ ബിജു ലൂക്കോസ്, വനിതാ സിപിഒ ഗീതു ഗോപിനാഥ്,സിപിഒ ജിതിൻ കെ.ജോർജ്, എഎസ്ഐ റോയ് പി.വർഗീസ്,എന്നിവരാണു കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ളത്.

നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് സാമ്പത്തികത്തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ 2019 ജൂൺ 21നാണു പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്.സംഭവത്തെത്തുടർന്നു നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ അനുബന്ധ കുറ്റപത്രം നൽകും.

Top