ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ നദിയിൽപെട്ട് 9 പേർ മരിച്ചു

ദില്ലി: ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്. കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്.

അതേസമയം സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Top