ബലാത്സംഗ ശ്രമം: ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു, പ്രതി പിടിയില്‍

വാറങ്കല്‍(തെലങ്കാന): ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം ഉണ്ടായത്.

മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ കിടന്നുറങ്ങുന്നതിനിടെയാണ് കുഞ്ഞിനെ കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ വായും മൂക്കും അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടി മരിച്ചു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസും കുടുംബവും നടത്തിയ തിരച്ചിലില്‍ പ്രതിയുടെ കൈയ്യില്‍നിന്ന് കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തും മുമ്പേ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റവും പോക്‌സോയും ചുമത്തി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

Top