ഇന്‍ഡ്യാന പൊലീസിലെ ഫെഡക്‌സ് കേന്ദ്രത്തില്‍ വെടിവയ്പ്: 9 മരണം

വാഷിങ്ടന്‍: യുഎസിലെ ഇന്‍ഡ്യാനപൊലിസിലുണ്ടായ വെടിവയ്പ്പില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സംഭവശേഷം അക്രമിജീവനൊടുക്കിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഇന്‍ഡ്യാന പൊലിസ് രാജ്യാന്തര വിമാനത്താവളത്തോടു ചേര്‍ന്ന ഫെഡക്‌സ് കേന്ദ്രത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് വെടിവയ്പ്പുണ്ടായത്.

തോക്കുധാരിയടക്കം ഒന്‍പതു പേരാണ് ആക്രമണത്തില്‍ മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ജെനിയ കുക്ക് പറഞ്ഞു. വെടിയേറ്റ് ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കുക്ക് അറിയിച്ചു.

 

Top