ചൈനയിലെ സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് ഒൻപത് മരണം ; 2 പേർ ഗുരുതരാവസ്ഥയിൽ

China

ബെയ്‌ജിംഗ് : ചൈനയിൽ സ്റ്റീൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് 9 പേർ കൊല്ലപ്പെട്ടു. 2 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറൻ ഗ്വിഷോ മേഖലയിലെ ഫാക്ടറിയിലാണ് അപകടം ഉണ്ടായത്.

തൊഴിലാളികൾ ജനറേറ്റർ ബോയിലറിൽ ഓവർഹോൾ സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്.അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Top