9 killed bus accident in uthar pradesh

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വിവാഹ സംഘം സഞ്ചരിച്ച എസ് യുവി ബസുമായി കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ ലാല്‍ഗഞ്ച്ഫത്തേപുര്‍ ദേശീയ പാതയില്‍ ലാല്‍ഗഞ്ച് ജാന്താ ബസാറിനു സമീപമായിരുന്നു അപകടം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Top