കോട്ടയം റെയില്‍വെ സ്റ്റേഷനിൽ നിന്നും 9കിലോ കഞ്ചാവ് പിടികൂടി; യുവാക്കള്‍ പിടിയില്‍

കോട്ടയം: കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും ഒമ്പത് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുല്‍, തിരുവാര്‍പ്പ് സ്വദേശി ജെറിന്‍, മല്ലപ്പള്ളി സ്വദേശി അഭിഷേക് എസ് മനോജ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും ട്രെയിനില്‍ കടത്തി കൊണ്ടു വന്ന കഞ്ചാവാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്.

 

Top