രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം; ആന്‍ഡമാന്‍ ഭീതിയില്‍

earthquake

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് അനുഭവപ്പെട്ടത്.

തിങ്കളാഴ്ച പുലര്‍ച്ചെ 5.14 നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. തീവ്രത അഞ്ച് രേഖപ്പെടുത്തി. രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

Top