വൈദികന്റെ സമ്പര്‍ക്കപ്പട്ടിക വെല്ലവിളി; 19ഡോക്ടര്‍മാര്‍ അടക്കം 32 പേര്‍ ക്വാറന്റീനില്‍

പേരൂര്‍ക്കട: തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു.

വാഹനാപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് വൈദികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവിടെയും പേരൂര്‍ക്കട ആശുപത്രിയിലും ഒന്നരമാസത്തോളം ഇദ്ദേഹം ചികിത്സ തേടിയിരുന്നു. പുറത്ത് നിന്ന് രോഗം പകരാന്‍ സാധ്യതയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കടുത്ത ന്യൂമോണിയയുണ്ടായിരുന്ന ഇദ്ദേഹത്തിന് മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മുന്‍കരുതലിന്റെ ഭാഗമായി പേരൂര്‍ക്കട ആശുപത്രിയില്‍ വൈദികനെ പ്രവേശിപ്പിച്ചതും അതിന് തൊട്ടടുത്തുള്ളതുമായ രണ്ട് വാര്‍ഡുകള്‍ അടച്ചിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇദ്ദേഹത്തെ ചികിത്സിച്ച 19 ഡോക്ടര്‍മാര്‍ അടക്കം 23 ജീവനക്കാരോടും പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹത്തെ ചികിത്സിച്ച ഒമ്പത് ഡോക്ടര്‍മാരോടും ക്വാറന്റീനില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top