9 civilians killed by the Taliban attack

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാനെതിരായ സൈനിക ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

മൂന്നു സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. വീടുകളില്‍ ഒളിച്ചിരുന്ന താലിബാന്‍ ഭീകരരെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.

ഗെരെഷിക്കിലെ മല്‍ഗില്‍ മേഖലയിലുള്ള വീട്ടില്‍ താലിബാന്റെ വന്‍ ആയുധ ശേഖരം അഫ്ഗാന്‍ സേനയും നാറ്റോ സഖ്യസേനയും കണ്ടെത്തിയിട്ടുണ്ട്. ആയുധ ശേഖരം നശിപ്പിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയായിരുന്നു.

രണ്ടു താലിബാന്‍ ഭീകരരും പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടു.

Top