കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; ഒന്‍പത് കുട്ടികള്‍ ആശുപത്രിയില്‍

ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഒന്‍പത് കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായി പരാതി.

രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ച് ഏതാനും മണിക്കൂറൂകള്‍ പിന്നിട്ട ഉടന്‍ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളില്‍ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാല്‍ഗഡ് ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.

ആരോഗ്യകേന്ദ്രത്തിലെ അധികൃതര്‍ മക്കള്‍ക്ക് കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയെന്നാണ് ചികിത്സ തേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.

ആരോഗ്യകേന്ദ്രത്തില്‍ നിന്ന് കുട്ടികള്‍ക്ക് നല്‍കിയ മരുന്നുകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ രമേശ് ശര്‍മ പറഞ്ഞു.കുട്ടികളെ പരിശോധിക്കാന്‍ ശിശു രോഗ വിദഗ്ധന്റെ സഹായം തേടുമെന്നും രാകേശ് ശര്‍മ പറഞ്ഞു.മൂന്ന് കുട്ടികളെ ജില്ലാ ആശുപത്രിയിലും ബാക്കിയുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സിപ്പിക്കും.

Top