ഡല്‍ഹി സര്‍ക്കാറിലെ ഒമ്പത് ഉപദേശകരുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഒമ്പത് ഉപദേശകരുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് അതിഷി മാര്‍ലേനയടക്കമുള്ളവരുടെ നിയമനമാണ് റദ്ദാക്കിയത്. ധനകാര്യ മന്ത്രാലയം തസ്തികകള്‍ അനുവദിച്ചിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

Top