എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍.

എട്ടാം ക്ലാസില്‍ പഠിക്കുന്ന 12 വയസ്സുകാരനെ അസൈനാര്‍ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം തുടര്‍ന്നത്. അടുത്തിടെ കുട്ടി പഠനത്തില്‍ പിന്നാക്കം പോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

 

Top