എ​ട്ടു​ മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ൽ മ​റ്റൊ​രു ഗ​ർഭസ്ഥ ശി​ശു​ ജനിച്ചു

ഒമാന്‍: ഒമാനിലെ റോയൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഒരു അപൂർവ ശസ്ത്രക്രിയ നടന്നു. എട്ടുമാസം പ്രായമുള്ള പെൺകുട്ടിയുടെ വയറ്റിൽ നിന്ന് മറ്റൊരു ഗർഭസ്ഥ ശിശുവിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. ‘ഫെറ്റസ് ഇൻ ഫെറ്റു’ എന്ന അവസ്ഥയാണ് ഇത്തരത്തിലുള്ള അപൂർവ ഗർഭത്തിന് കാരണം എന്നാണ് ‍ഡോക്ടര്‍മാര്‍ പറയുന്നത്.

ശസ്ത്രക്രിയയിലൂടെയാണ് ‍ഡോക്ടര്‍മാര്‍ ഗർഭസ്ഥ ശിശുവിനെ എട്ടു മാസം പ്രായമുള്ള പെൺകുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. ഗര്‍ഭാവസ്ഥയില്‍ ഇരട്ട ഭ്രൂണങ്ങളില്‍ ഒന്ന് പൊക്കിള്‍കൊടി വഴി രണ്ടാമത്തെ കുട്ടിയുടെ വയറ്റില്‍ പോയതാണ് കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ചു ലക്ഷം പേരില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന അപൂർവ അവസ്ഥയാണ് ‘ഫെറ്റസ് ഇൻ ഫെറ്റു’.എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

റോയൽ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ.മുഹമ്മദ് അൽ സജ്വാനിയുടെ നേതൃത്യത്തിലാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടന്നത്. മുഹമ്മദ് അൽ സജ്വാനിയെ കൂടാതെ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആയ ഡോ. സൈദ് ബനി ഒറാബ, ഡോ. മഹ്മൂദ് ഇബ്രാഹീം, ഡോ. മുഹമ്മദ് ഹാമിദ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ശസ്ത്രക്രിയ നടന്ന് മൂന്നു ദിവസത്തിന് ശേഷം കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായപ്പോള്‍ ആണ് കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്തത്.

Top