Irom Sharmila to take solid food after some days

ഇംഫാല്‍: ഒരു തുള്ളി തേന്‍ നുകര്‍ന്നു കൊണ്ട് പതിനാറു വര്‍ഷം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ച ഇറോം ശര്‍മ്മിളയ്ക്ക് മൂക്കിലൂടെ കൃതൃമമായി നല്‍കിയിരുന്നത് പോഷകങ്ങള്‍ നിറഞ്ഞ ആഹാരക്രമായിരുന്നു.

ശര്‍മ്മിളയ്ക്ക് വിശപ്പുണ്ടാക്കാതിരിക്കാന്‍ പ്രത്യേക വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ആഹാരക്രമമായിരുന്നു മൂന്നു നേരവും പാലിച്ചിരുന്നത്.

ചൊവ്വാഴ്ച ഉച്ച വരെ അഞ്ച് ഡോക്ടര്‍മാര്‍, 12 നേഴ്‌സുമാര്‍, 3 വനിതാ പൊലീസ് , 2 മെഡിക്കല്‍ സൂപ്പര്‍ വൈസര്‍മാര്‍, കൂടാതെ ഒരു റിംഗ് പൊലീസുകാരുമുള്‍പ്പെടെ 40 പേരാണ് ഇംഫാലിന്റെ ഉരുക്കു വനിതയ്ക്ക് ഫീഡിംഗ് ട്യൂബിലൂടെ ഭക്ഷണം ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.

ഇതിനു പുറമേ ദിവസവും മൂന്നു നേരവും കാല്‍സ്യം, ഫാറ്റ് , കാര്‍ബോഹൈട്രേറ്റ്‌സ് മുതലായവ ആവശ്യമായ അളവിലും നല്‍കി വന്നിരുന്നു. ശര്‍മ്മിളയുടെ ശരീരഭാരം 51 കിലോഗ്രാമായി തന്നെ നിലനിര്‍ത്താന്‍ ഇതിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.

അവരുടെ രക്തം, മലം, മൂത്രം എന്നിവ പരിശോധിക്കുകയും ഇ.സി.ജി പരിശോധിക്കുകയും ചെയ്യുമായിരുന്നു. മൂക്കില്‍ കൂടിയുള്ള ട്യൂബ് ഇറോം വലിച്ചു കളഞ്ഞാല്‍ ഞരമ്പുകളില്‍ കൂടി ഗ്ലൂക്കോസ് നല്‍കിയാണ് അവരെ സംരക്ഷിച്ചിരുന്നത്. ഇവയ്ക്ക് പുറമേ അവര്‍ നാലു മണിക്കൂറോളം യോഗ ചെയ്യുകയും ആശുപത്രിയിലെ വാര്‍ഡിലൂടെ നടക്കുകയും ചെയ്യുമായിരുന്നു.

Top