beehar liquar ban policy violating; Fine of five thousand

നളന്ദ:ബീഹാറില്‍ മദ്യനിരോധന നിയമം ലംഘിച്ച ഗ്രാമത്തിന് പിഴ. നളന്ദാ ജില്ലാ അധികൃതരാണ് ഗ്രാമത്തിലെ ഓരോ വീട്ടില്‍ നിന്നും അയ്യായിരം രൂപ വീതം പിഴ ഈടാക്കാന്‍ പോകുന്നത്.

ഭേദഗതി വരുത്തിയ മദ്യ നിയമത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ത്ത ‘കൂട്ട പിഴ ഈടാക്കല്‍’ ആദ്യമായാണ് നടപ്പാക്കുന്നത്.

ഗ്രാമത്തില്‍ മദ്യ കുപ്പികള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് അവിടെ താമസിക്കുന്ന അമ്പതു കുടുംബങ്ങള്‍ക്കാണ് ജില്ലാ മജിസ്‌ട്രേറ്റ് പിഴ വിധിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍, നളന്ദ അധികൃതര്‍ എന്നിവര്‍ നിരന്തരമായി മദ്യം ഉപേക്ഷിക്കണമെന്ന് ഇതേ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവിടെ മദ്യ വ്യവസായം ഗ്രാമവാസികള്‍ തുടരുകയായിരുന്നു.

ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് സംസ്ഥാനത്ത് പൂര്‍ണ മദ്യ നിരോധനം നിയമം കൊണ്ടു വന്നത്. നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാം. അതേസമയം മദ്യ കുപ്പികള്‍ കണ്ടെത്തിയ മൂന്നു ഹോട്ടലുകളുടെ വസ്തുവകകള്‍ കണ്ടുകെട്ടാനും ജില്ലാ അധികൃതര്‍ തീരുമാനിച്ചു

Top