ksrtc accident in kayam kulam national highway

കായംകുളം: കയംകുളം ദേശീയപതയില്‍ തിരുവനന്തപുരത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് പിക് അപ് ഓട്ടോയുമായി കൂട്ടിയിടിച്ചു. കായംകുളം ഡിപ്പോയ്ക്ക് സമീപത്തായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് ബസിന്റെ യാത്ര മുടങ്ങി. ഡിപ്പോയിലേക്ക് അഞ്ചു മിനിട്ട് സഞ്ചരിക്കാനുള്ള ദൂരം മാത്രമെ ഉള്ളൂ എന്നിരിക്കെ അധികൃതര്‍ എത്തുകയോ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുകയോ ചെയ്യാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി.

ഏതാണ്ട് ഒരു മണിക്കൂറോളം റോഡില്‍ കാത്തു നില്‍ക്കേണ്ടി വന്നതായി യാത്രക്കാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ അനാസ്ഥയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top