Robbers loot money in train

indian-rupee

ചെന്നൈ: സേലത്ത് നിന്ന് ചെന്നൈയിലേക്ക് ട്രെയിനിന്‍ മാര്‍ഗം കൊണ്ടുപോയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു.

വിവിധ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച പഴയതും കേടു വന്നതുമായ നോട്ടുകളാണ് മോഷണം പോയത്.

227 പെട്ടികളിലാക്കിയായിരുന്നു നോട്ടുകള്‍ കൊണ്ടുപോയത്. തീവണ്ടിയുടെ ബോഗിയുടെ മുകള്‍ ഭാഗത്ത് ദ്വാരമുണ്ടാക്കിയാണ് മോഷണം നടത്തിയത്.

27 ടണ്‍ നോട്ടുകളാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിയുന്നത്.

Top