52-year-old man killed as parasail crash-lands in Tamil Nadu

കോയമ്പത്തൂര്‍: പാരാസെയിലിംഗിനിടയില്‍ അറുപതു മീറ്റര്‍ ഉയരത്തില്‍ നിന്നും വീണ് 53കാരന്‍ മരിച്ചു. കോയംമ്പത്തൂര്‍ സ്വദേശിയായ മല്ലേശ്വര റാവുവാണ് മരിച്ചത്.
റാവുവിന്റെ സുരക്ഷ കവചം മതിയായ രീതിയില്‍ ഘടിപ്പിക്കാത്തതിനാലാണ് അപകടം സംഭവിച്ചതെന്നാണ് അറിയുന്നത്.

കോഡീഷ്യയില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ഉള്ളിലാണ് റാവു മരിച്ചത്. അയഞ്ഞു കിടന്ന സുരക്ഷാ ബെല്‍റ്റില്‍ അപകടകരമായ രീതിയില്‍ തൂങ്ങി കിടക്കുകയായിരുന്നു അദ്ദേഹമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് നടത്തിയ ഒരു ചടങ്ങിന്റെ ഭാഗമായാണ് പാരാസെയിലിംഗ് നടത്തിയത്.

ഇതിനായി കരാറിലെടുത്ത സ്വകാര്യ പാരാലൈസിംഗ് ഓപ്പറേറ്റര്‍ ബാബു ഇപ്പോള്‍ ഒളിവിലാണ്. ചടങ്ങു സംഘടിപ്പിച്ചടുത്ത് ഒരു ആംബുലന്‍സ് പോലും ഏര്‍പ്പാടാക്കിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

https://youtu.be/WYg2aG678jg

Top