kerala congress countinou in udf ; pj kurian

കോട്ടയം: കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യന്‍.

അതേസമയം, ഓരോ പാര്‍ട്ടിക്കും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടായാല്‍ ഹൈക്കമാന്റിനെ അറിയിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.

സമദൂരമാണ് ശരിയെന്ന് തോന്നുന്നതെങ്കില്‍ കേരളാ കോണ്‍ഗ്രസിന് ആ നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതൊക്കെ ഓരോപാര്‍ട്ടികളുടേയും അവകാശമാണ്.

ചരല്‍ക്കുന്നില്‍ നടന്ന കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ പി ജെ കുര്യനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തിരുവല്ലയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് കുര്യനാണെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ പി ജെ കുര്യന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ജോസഫ് എം പുതുശ്ശേരിക്ക് വേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് നിലപാടെടുത്ത കുര്യന്‍ പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിലപാടുമാറ്റിയത്.

Top