senior rss leader jagdish gagneja shot at in punjab

ജലന്ധര്‍: പഞ്ചാബിലെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിന് അക്രമികളുടെ വെടിയേറ്റ് ഗുരുതര പരിക്ക്. പഞ്ചാബ് ഘടകത്തിന്റെ സഹസര്‍സംഘചാലക് ജഗദീഷ് ഗഗ്‌നേജയ്ക്കാണ് ശനിയാഴ്ച രാത്രി ജലന്ധറില്‍ വെച്ച് വെടിയേറ്റത്.

ഭാര്യയുമൊത്ത് കാറില്‍ യാത്രചെയ്യവേ രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണമെന്ന് പോലീസ് അറിയിച്ചു. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിനു നേരെ നിറയൊഴിച്ചു.

ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജഗദീഷ് ഗഗ്‌നേജയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആര്‍.എസ്.എസ് കേന്ദ്ര ഓഫീസിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Top