malayalam movie vismayam

നാഷണല്‍ അവാര്‍ഡ് ജേതാവായ സംവിധായന്‍ ചന്ദ്രശേഖര്‍ യെലേട്ടി ഒരുക്കിയ മനമന്ത എന്ന തെലുങ്ക് ചിത്രം മലയാളത്തില്‍ മൊഴി മാറ്റി എത്തിയതാണ് വിസ്മയം.

വളരെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ പുതിയ ചിത്രം തിയേറ്ററില്‍ എത്തുന്നു, ഗൗതമിയും മോഹന്‍ലാലും ദീര്‍ഘനാളുകള്‍ക്ക് ശേഷം ഒരുമിച്ച് എത്തുന്നു, കൂടാതെ മോഹന്‍ലാല്‍ എന്ന നടന്റെ ഒരു ചിത്രം ഒരേ സമയം മൂന്ന് ഭാഷകളില്‍ എത്തുന്നു. എന്നീ വിശേഷണങ്ങളോടെ എത്തിയ ചിത്രം.

ചിത്രം കാണാന്‍ ഏതൊരു സിനിമാ സ്‌നേഹിയേയും ആകര്‍ഷിക്കാന്‍ ഈ ഘടകങ്ങള്‍ ധാരാളം. ‘ഒരു ലോകം നാല് കഥകള്‍’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തിയത്. അതില്‍ നിന്ന് തന്നെ ചിത്രത്തിന്റെ ഒരു ഔട്ട് ലൈന്‍ നമ്മുക്ക് കിട്ടുന്നു. നാല് പേരുടെ കഥ അത് നാലിടങ്ങളില്‍ നടക്കുന്നു.

മോഹന്‍ലാല്‍ വിജേതാ സൂപ്പര്‍ മാര്‍ക്കറ്റില്‍ അസ്സി: മാനേജര്‍ ആയി ജോലി ചെയ്യുന്നു. കുടുംബ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ മുന്നില്‍ ജോലിയില്‍ മാനേജര്‍ ആയി പ്രമോഷന്‍ കിട്ടിയേക്കാവുന്ന ഒരു അവസരം വന്നെത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ ആണ് ഒരു കഥ

ഗായത്രി: ഗൗതമി നല്ല വിദ്യാഭാസം ഉണ്ടായിട്ടും വീട്ടിലെ കാര്യം മാത്രം നോക്കി ഒതുങ്ങി കഴിയുന്നു.ഇവര്‍ യാതൃശ്ചികമായി തന്റെ പഴയ പ്രൊഫസറെ കണ്ട് മുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ആണ് മറ്റൊരു കഥ. മഹിത:റെയ്‌ന റാവു സ്‌കൂളില്‍ പഠിക്കുന്ന ഈ കൊച്ചുമിടുക്കി ഒരു പരോപകാരി കൂടിയാണ്.

മനുഷ്യത്വം വച്ച് പുലര്‍ത്തുന്ന മഹിത സ്‌കൂളില്‍ പോകവേ ചേരിയില്‍ പുറമ്പോക്കില്‍ കഴിയുന്ന വീര്‍ ശങ്കര്‍ എന്ന ഒരു ബാലനെ പരിചയപ്പെടുന്നു. തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ ഒരു കഥയെ കൊണ്ട് പോകുന്നു. അഭിറാം:വിശ്വന്ത്കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥി. ഒരു ദിവസം ഐറ എന്ന സുന്ദരിയായ ഒരു യുവതിയെ പരിചയപ്പെടുന്നു. ഐറയുമായി അഭിറാം അടുപ്പത്തിലാവുന്നു. പിന്നീട് എന്ത് അതാണ് നാലാമത്തെ കഥ. ഇങ്ങനെ നാല് കഥകളിലൂടെയാണ് ചിത്രം നീങ്ങുന്നത്.

നാടകീയത തോന്നിപ്പിക്കുന്ന കുറെ അനാവശ്യ രംഗങ്ങളോട് നീങ്ങിയതാണ് ആദ്യപകുതി. ആദ്യപുകുതി പൊതുവെ ഒരേ താളത്തില്‍ മുന്നോട്ട് പോയി ഒടുവില്‍ ചിത്രത്തിന്റെ ഗതി മാറ്റം പോലെ ഒരു ചെറിയ ഇന്റര്‍വെല്‍ പഞ്ച്. അല്പം സംഘര്‍ഷഭരിതമായി ആണ് രണ്ടാം പകുതിയുടെ പോക്ക് ചിത്രം ഒരിഷ്ടം തോന്നിപ്പിക്കുന്ന തരത്തില്‍ കഥകളെ കോര്‍ത്തിണക്കി പ്രതീക്ഷിച്ചത് ആണെങ്കിലും ചെറിയ ട്വിസ്റ്റും മറ്റും ചേര്‍ത്ത് ഒരു വിധം തരക്കേടില്ലാത്ത ഒരു ഉപസംഹാരവും.

Top