rio olympics; Moroccan boxer arrested after ‘attempting to rap

റിയോ ഡി ജെനീറോ: ഒളിമ്പിക്‌സ് വില്ലേജില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചന്ന പരാതിയില്‍ ബോക്‌സിങ് താരം അറസ്റ്റില്‍.

മൊറോക്കോയില്‍ നിന്നുള്ള ബോക്‌സറും 22കാരനുമായ ഹസ്സന്‍ സാദയാണ് അറസ്റ്റിലായത്.

ബാരാ ഡി ടിജൂക്കയില്‍ അത്‌ലറ്റുകള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സ്ത്രീകളാണ് ഹസനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ഹസനെ പൊലീസ് കസ്റ്റഡിയിലെടുത്ത് 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ജോലിക്കാരികളില്‍ ഒരാളെ ഹസ്സന്‍ സെല്‍ഫിയെടുക്കാന്‍ ക്ഷണിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു.

പിന്നീട് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. രണ്ടാമത്തെ ജോലിക്കാരിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും പ്രതിഫലമായി പണം നല്‍കാമെന്ന് പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

തുര്‍ക്കിഷ് ഗുസ്തി താരത്തോട് ഇന്ന് മത്സരം നടക്കാനിരിക്കെയാണ് ഹസനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഹസന് മത്സരം നഷ്ടമാകും. എന്നാല്‍ താരം ആരോപണം നിഷേധിച്ചിട്ടുണ്ട്.

Top