4 Jammu and landslides that killed four pilgrims

ശ്രീനഗര്‍: ജമ്മുവില്‍ മണ്ണിടിച്ചിലില്‍ പെട്ട് നാല് തീര്‍ഥാടകര്‍ മരിച്ചു. കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. പത്തുവയസുകാരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അര്‍ഥ്കുവാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഒരു സംഘം തീര്‍ഥാടകര്‍ക്കുനേരെ വലിയൊരു കല്ല് വീഴുകയായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞു.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള ഗുഹയിലേക്കുള്ള മൂന്നാം കവാടത്തിന് സമീപമാണ് അപകടമുണ്ടായത്

Top