ആദ്യ ശ്രമത്തില്‍ തന്നെ 89.08; ലൊസാനില്‍ നീരജ് ചോപ്ര ഒന്നാമത്; ഇനി ഡയമണ്ട് ലീഗ് ഫൈനല്‍

ലൊസാൻ: ലൊസാനിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഡയമണ്ട് ലീഗ് ഫൈനലിൽ കടന്ന് ഇന്ത്യയുടെ ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ലൊസാൻ ഡയമണ്ട് ലീഗിൽ 89.08 മീറ്റർ കണ്ടെത്തിയാണ് നീരജ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

രണ്ടാമത് എത്തിയ ചെക്ക് താരം യാക്കൂബ് വാദ്‌ലെക്കിന് കണ്ടെത്താനായത് 85.8 മീറ്റർ ദൂരം. ടോക്യോയിൽ വെള്ളി നേടിയ യാക്കൂബ് നീരജിന് വെല്ലുവുളി ഉയർത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. 90 മീറ്റർ ദൂരം കരിയറിൽ യാക്കൂബ് പിന്നിട്ടിട്ടുണ്ട് എന്നതായിരുന്നു വെല്ലുവിളി. 83.72 മീറ്റർ ദൂരം കണ്ടെത്തിയ അമേരിക്കയുടെ കർട്ടിസ് തോംപ്‌സൺ ആണ് മൂന്നാമത്.

സൂറിച്ചിൽ സെപ്തംബർ 7, 8 തിയതികളിലായാണ് ഡയമണ്ട് ലീഗ് ഫൈനൽ. നേരത്തെ ലോക ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണം നേടിയിരുന്നു. എന്നാൽ ഇവിടെ വെച്ച് പരിക്കേറ്റതോടെ നീരജിന് കോമൺവെൽത്ത് ഗെയിംസ് നഷ്ടമായി. ഡയമണ്ട് ലീഗിലെ നേട്ടത്തിനൊപ്പം 90 മീറ്റർ തൊടാൻ നീരജിന് സാധിക്കുമോ എന്നതിലേക്കുമാണ് രാജ്യം ഉറ്റുനോക്കുന്നത്.

Top