IAF aircraft crashes , pilots escaped

ന്യൂഡല്‍ഹി: വ്യോമസേനയുടെ പരിശീലന വിമാനം പശ്ചിമബംഗാളില്‍ തകര്‍ന്നുവീണു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു.

വ്യോമസേനയുടെ 123 ഹോക്ക് എ.ജെ.ടി വിമാനമാണ് പറന്നുയരുന്നതിനിടെ കലൈക്കുണ്ട വ്യോമതാവളത്തില്‍ തകര്‍ന്നുവീണത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണുണ്ടായിരുന്നത്. രണ്ടുപേരും പരിക്കില്ലാതെ രക്ഷപെട്ടു.

സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top